അങ്ങനെ വിധവയുടെ മരണശേഷം യുവാവ് ഈ അളവറ്റ സ്വത്തിന് അവകാശി ആകുന്നു. പിന്നീട് ഒരിക്കല്‍ വീട്ടില്‍ വന്ന് തന്നെ വിവാഹം കഴിക്കണം എന്നഭ്യര്‍ത്ഥിച്ച സ്ത്രീയെ അയാള്‍ വീണ്ടും വിവാഹം കഴിക്കുന്നു. അതും പ്രായമായ ഒരു വിധവ.
അപ്പോഴാണ് നാട്ടില്‍ കൂടി തേരാപാരാ നടക്കുന്ന ചാത്തുണ്ണി ചേട്ടന് തോന്നുന്നത് , തന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ യുവാവിന് കൊടുത്തേക്കാം എന്ന്. ചാത്തുണ്ണി ചേട്ടനെ കുറ്റം പറയരുതല്ലോ. അങ്ങേര് മകളൂടെ ഭാവി മാത്രമേ നോക്കിയുള്ളു. പക്ഷേ ആ യുവാവ് എന്തിന് ഈ ബാലികയെ വിവാഹം കഴിച്ചു. നാട്ടില്‍ എങ്ങും പ്രായമായ പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടോ? അതൊ ഈ യുവാവിനു പെണ്ണു കൊടുക്കണം എന്ന് അവരുടെയൊന്നും അച്ചന്മാര്‍ക്ക് തോന്നാഞ്ഞിട്ടോ? ആവോ?
അങ്ങെനെ ഇരിക്കമ്പോള്‍ യുവാവ് അയല്പക്കംകാരുമായി വഴക്ക് ആകുകയും കൊട്ടേഷന്‍ പാര്‍ട്ടിയെ വിട്ട് അയല്പക്കക്കാരനെ കൊല്ലുകയും ചെയ്തു. എന്നിട്ട് ആ അടിപിടിയില്‍ കൊല്ലപ്പെട്ട കൊട്ടേഷന്‍ പാര്‍ട്ടിയിലെ ഒരാളൂടെ വിധവയെ വിവാഹം കഴിക്കുന്നു.
ഈ അടിപിടി നാടകം വീണ്ടും തുടരുന്നു. അങ്ങനെ വീണ്ടും ഈ യുവാവ് വിവാഹം കഴിക്കുന്നു. കുറ്റം പറയരുതല്ലോ ..എല്ലാ വിധവകളും നല്ലവരായിരുന്നു. അവര്‍ തമ്മില്‍ സ്നേഹത്തോടെ കഴിഞ്ഞിരുന്നു.
അങ്ങനെ സുഖമായിരിക്കുന്ന സമയത്ത് തന്റെ മുറപ്പെണ്ണിനെ വിവാഹം ചെയ്യാന്‍ ആ യുവാവിനെ തന്റെ ആന്റിയും കുടുംബവും നിര്‍ബന്ധിക്കുന്നു. പക്ഷേ തന്റെ മകനെ കൊണ്ട് മുറപ്പെണ്ണിനെ വിവാഹം കഴിപ്പിക്കുന്ന യുവാവ് , ആ വിവാഹം ഡൈവോഴ്സ് ആയതിനു ശേഷം മുറപ്പെണ്ണിനെ തന്നെ കല്യാണം കഴിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ആ പെണ്‍കുട്ടി മരണപ്പെടുന്നു.
അതിനിടയില്‍ പെട്ടെന്ന് മരിച്ച് പോയ തന്റെ കൂട്ടുകാരന്റെ വിധവ, നാലു കുട്ടികളുമായി അന്തിച്ചു നില്‍ക്കുന്നത് കണ്ട് ദയ തോന്നിയ യുവാവ് അവളേയും വിവാഹം കഴിക്കുന്നു.
പിന്നീട് മറ്റൊരു ഗാംഗുമായുണ്ടാകുന്ന വെടിവെപ്പിനവസാനം എതിര്‍കക്ഷിയുടെ നേതാവിനെ തന്റെ പാളയത്തില്‍ ബന്ധിച്ച യുവാവിനോട് വിധവയായ തന്റെ മകളെ വിവാഹം ചെയ്താല്‍ താനും യുവാവിന്റെ സംഘത്തില്‍ ചേരാം എന്ന് നേതാവ് പറയുന്നു, അനന്തരം ആ യുവതിയെയും അദ്ദേഹം വിവാഹം കഴിക്കുന്നു.
വിണ്ടും ഒരിക്കല്‍ നാടുവിട്ട് ഓടിപ്പോയ അവസരത്തില്‍ മരണപ്പെട്ട തന്റെ ഗാംഗില്‍ പെട്ടൊരാളുടെ വിധവയെ യുവാവ് വിവാഹം കഴിക്കുന്നു. ആ യുവാവിന്റെ മനസ്സിന്റെ വലുപ്പം നോക്കൂ.
അങ്ങനെ ഇരിക്കുമ്പോള്‍ വീണ്ടും അടിപിടി.. മരണം ..വിധവ...കല്യാണം.. ഇത് ആവര്‍ത്തിക്കുന്നു. കല്യാണം കഴിച്ച യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ ഗാംഗില്‍..
ഈ യുവാവിന്റെ അംഗബലം കൂടുന്നത് കണ്ട് ഇഷ്ടം തോന്നിയ മറ്റൊരു നേതാവ് തന്റെ വീട്ടിലെ ഒരു വേലക്കാരിയെ വിവാഹം കഴിച്ചു കൊടുക്കുന്നു.
ഇനിയും ഒരു സ്ത്രീയെ കൂടി ആ യുവാവ് വിവാഹം കഴിക്കുന്നു. അങ്ങനെ ആ യുവാവ് സുഖമായി ജീവിക്കുന്നു.
********** ********** ********** ********** **********
ഒരു ഓര്‍ക്കൂട്ട് കൂട്ടുകാരന്‍ അയച്ചു തന്ന മെയില്‍. ഇവിടെ പോസ്റ്റുന്നു. ഇത് ഒരു കഥ മാത്രമാണ്. ഒരു അധോലോക സിനിമക്ക് പറ്റിയ കഥയല്ലേ സുഹൃത്തുക്കളേ ? ഈ കഥ വികസിപ്പിച്ച് ഒരു തിരക്കഥ ആക്കണമെന്നുള്ളവര്‍ അറിയിക്കുക. ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായിട്ടോ ഒരു ബന്ധവും ഇല്ല. കഥ ആയി മാത്രം എടുക്കണം. സാമാന്യവല്‍ക്കരിക്കരുത്.
No comments:
Post a Comment