Saturday, September 20, 2008

സ്വത്വം

ആകാശസഞ്ചാരി
താഴേക്ക് നോക്കിയ
ഒരു പൊട്ടാണല്ലോ
ജീവന്‍.

ജ്വലനം
ഒരു ആയുസ്സ് മുഴുവന്‍

അറിയാത്ത സ്വത്വം
പടരും കാഴ്ചയില്
‍എല്ലാം സ്വപ്നം.

പഠിക്കുക, നിങ്ങള്‍
നിങ്ങളെ
അരവയര്‍ നിറയാത്ത
പട്ടിണി കോലങ്ങളെ

ആകാശത്തിനോ
നക്ഷത്രത്തിനോ
പകരാനാവില്ല
പശി കാര്‍ന്ന
വയറിന്റെ വേദന.

Sunday, June 15, 2008

ഒരു ബ്ലോഗറുടെ ബ്ലോഗ് ലോകത്തിന്റെ അന്ത്യം

അഗ്രിഗേറ്റര്‍ മുക്കിയ മറ്റൊരു പോസ്റ്റ് " ഒരു ബ്ലോഗറുടെ ബ്ലോഗ് ലോകത്തിന്റെ അന്ത്യം " ശ്രീ 'സുകുമാരന്‍ അഞ്ചരക്കണ്ടി' ഞാന്‍ ഇടക്ക് വായിച്ചിരുന്ന, കമന്റുകളില്‍ കൂടി ആശയങ്ങള്‍ പങ്കിട്ടിരുന്ന ഒരു വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ജീവിതം ഇങ്ങനെ അവസാനിച്ചതില്‍ ഒരു നേരിയ വിഷമം ഉണ്ട്. ... ബാക്കി വായിക്കൂ ..ഒരു ബ്ലോഗറുടെ ബ്ലോഗ് ലോകത്തിന്റെ അന്ത്യം

Tuesday, April 22, 2008

ഒരു സിനിമാ തിരക്കഥ ത്രെഡ്

ഒരു നാട്ടില്‍ ഒരു ധനികയായ വിധവ ഉണ്ടായരുന്നു. ഒരു IT കമ്പനിയുടെ CEO ആയ അവര്‍ക്ക് തന്റെ സെയില്‍സ് മാനേജരോട് ഭയങ്കര പ്രതിപത്തി തോന്നുന്നു. അയാള്‍ക്ക് എല്ലാ സ്വാതന്ത്യവും നല്‍കി കമ്പനി നടത്തിപ്പ് ഏല്പ്പിക്കുന്ന വിധവ കാലക്രമേണ മാനേജരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. വിധവയുടെ കാലശേഷം വന്നു ചേരുന്ന സ്വത്തും അതുവരെ ഉള്ള സുഖജീവിതവും മുന്നില്‍ കണ്ട യുവാവ് വിധവയെ വിവാഹം കഴിക്കുന്നു.

അങ്ങനെ വിധവയുടെ മരണശേഷം യുവാവ് ഈ അളവറ്റ സ്വത്തിന് അവകാശി ആകുന്നു. പിന്നീട് ഒരിക്കല്‍ വീട്ടില്‍ വന്ന് തന്നെ വിവാഹം കഴിക്കണം എന്നഭ്യര്‍ത്ഥിച്ച സ്ത്രീയെ അയാള്‍ വീണ്ടും വിവാഹം കഴിക്കുന്നു. അതും പ്രായമായ ഒരു വിധവ.

അപ്പോഴാണ് നാട്ടില്‍ കൂടി തേരാപാരാ നടക്കുന്ന ചാത്തുണ്ണി ചേട്ടന് തോന്നുന്നത് , തന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ യുവാവിന് കൊടുത്തേക്കാം എന്ന്. ചാത്തുണ്ണി ചേട്ടനെ കുറ്റം പറയരുതല്ലോ. അങ്ങേര് മകളൂടെ ഭാവി മാത്രമേ നോക്കിയുള്ളു. പക്ഷേ ആ യുവാവ് എന്തിന് ഈ ബാലികയെ വിവാഹം കഴിച്ചു. നാട്ടില്‍ എങ്ങും പ്രായമായ പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടോ? അതൊ ഈ യുവാവിനു പെണ്ണു കൊടുക്കണം എന്ന് അവരുടെയൊന്നും അച്ചന്മാര്‍ക്ക് തോന്നാഞ്ഞിട്ടോ? ആവോ?
അങ്ങെനെ ഇരിക്കമ്പോള്‍ യുവാവ് അയല്പക്കംകാരുമായി വഴക്ക് ആകുകയും കൊട്ടേഷന്‍ പാര്‍ട്ടിയെ വിട്ട് അയല്പക്കക്കാരനെ കൊല്ലുകയും ചെയ്തു. എന്നിട്ട് ആ അടിപിടിയില്‍ കൊല്ലപ്പെട്ട കൊട്ടേഷന്‍ പാര്‍ട്ടിയിലെ ഒരാളൂടെ വിധവയെ വിവാഹം കഴിക്കുന്നു.

ഈ അടിപിടി നാടകം വീണ്ടും തുടരുന്നു. അങ്ങനെ വീണ്ടും ഈ യുവാവ് വിവാഹം കഴിക്കുന്നു. കുറ്റം പറയരുതല്ലോ ..എല്ലാ വിധവകളും നല്ലവരായിരുന്നു. അവര്‍ തമ്മില്‍ സ്നേഹത്തോടെ കഴിഞ്ഞിരുന്നു.
അങ്ങനെ സുഖമായിരിക്കുന്ന സമയത്ത് തന്റെ മുറപ്പെണ്ണിനെ വിവാഹം ചെയ്യാന്‍ ആ യുവാവിനെ തന്റെ ആന്റിയും കുടുംബവും നിര്‍ബന്ധിക്കുന്നു. പക്ഷേ തന്റെ മകനെ കൊണ്ട് മുറപ്പെണ്ണിനെ വിവാഹം കഴിപ്പിക്കുന്ന യുവാവ് , ആ വിവാഹം ഡൈവോഴ്സ് ആയതിനു ശേഷം മുറപ്പെണ്ണിനെ തന്നെ കല്യാണം കഴിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ആ പെണ്‍കുട്ടി മരണപ്പെടുന്നു.

അതിനിടയില്‍ പെട്ടെന്ന് മരിച്ച് പോയ തന്റെ കൂട്ടുകാരന്റെ വിധവ, നാലു കുട്ടികളുമായി അന്തിച്ചു നില്‍ക്കുന്നത് കണ്ട് ദയ തോന്നിയ യുവാവ് അവളേയും വിവാഹം കഴിക്കുന്നു.

പിന്നീട് മറ്റൊരു ഗാംഗുമായുണ്ടാകുന്ന വെടിവെപ്പിനവസാനം എതിര്‍കക്ഷിയുടെ നേതാവിനെ തന്റെ പാളയത്തില്‍ ബന്ധിച്ച യുവാവിനോട് വിധവയായ തന്റെ മകളെ വിവാഹം ചെയ്താല്‍ താനും യുവാവിന്റെ സംഘത്തില്‍ ചേരാം എന്ന് നേതാവ് പറയുന്നു, അനന്തരം ആ യുവതിയെയും അദ്ദേഹം വിവാഹം കഴിക്കുന്നു.

വിണ്ടും ഒരിക്കല്‍ നാടുവിട്ട് ഓടിപ്പോയ അവസരത്തില്‍ മരണപ്പെട്ട തന്റെ ഗാംഗില്‍ പെട്ടൊരാളുടെ വിധവയെ യുവാവ് വിവാഹം കഴിക്കുന്നു. ആ യുവാവിന്റെ മനസ്സിന്റെ വലുപ്പം നോക്കൂ.

അങ്ങനെ ഇരിക്കുമ്പോള്‍ വീണ്ടും അടിപിടി.. മരണം ..വിധവ...കല്യാണം.. ഇത് ആവര്‍ത്തിക്കുന്നു. കല്യാണം കഴിച്ച യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ ഗാംഗില്‍..

ഈ യുവാവിന്റെ അംഗബലം കൂടുന്നത് കണ്ട് ഇഷ്ടം തോന്നിയ മറ്റൊരു നേതാവ് തന്റെ വീട്ടിലെ ഒരു വേലക്കാരിയെ വിവാഹം കഴിച്ചു കൊടുക്കുന്നു.

ഇനിയും ഒരു സ്ത്രീയെ കൂടി ആ യുവാവ് വിവാഹം കഴിക്കുന്നു. അങ്ങനെ ആ യുവാവ് സുഖമായി ജീവിക്കുന്നു.


********** ********** ********** ********** **********

ഒരു ഓര്‍ക്കൂട്ട് കൂട്ടുകാരന്‍ അയച്ചു തന്ന മെയില്‍. ഇവിടെ പോസ്റ്റുന്നു. ഇത് ഒരു കഥ മാത്രമാണ്. ഒരു അധോലോക സിനിമക്ക് പറ്റിയ കഥയല്ലേ സുഹൃത്തുക്കളേ ? ഈ കഥ വികസിപ്പിച്ച് ഒരു തിരക്കഥ ആക്കണമെന്നുള്ളവര്‍ അറിയിക്കുക. ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായിട്ടോ ഒരു ബന്ധവും ഇല്ല. കഥ ആയി മാത്രം എടുക്കണം. സാമാന്യവല്‍ക്കരിക്കരുത്.

Tuesday, April 15, 2008

"കണിനാടകം"

വിഷു
കണിവച്ചു
കൊന്നപ്പൂ വാടി ..
തണ്ടടര്‍ന്നു

അമ്മ കണ്ണു പൊത്തി..
ഞാന്‍ നടന്നു..
കണി കണ്ടു
കണ്ണടച്ചു..
വീണ്ടും ഉറക്കമായി.

*:*

വിഷു വരും പോകും
കടലിളകും
തിരയിറങ്ങും

കടലില്‍ ചുഴി വരും
കടലമ്മ കള്ളി
കടയറ്റ തെങ്ങും
കടലെടുക്കും
കരയില്‍,
ചെന്തെങ്ങുകള്‍ മാത്രം ബാക്കി.

വീണ്ടും വിഷു വരും
കണി വരും.
കണ്ണൂ പൊത്തും
നാടകം തീരും.

Saturday, March 15, 2008

യാഹൂ പ്രശ്നമോ അതോ ഫോണ്‍ നമ്പര്‍ പ്രശ്നമോ?

ഇഞ്ചിയുടെ യാഹൂ സമരവാര്‍ഷിക പോസ്റ്റില്‍ പകുതി തമാശ ആയി ഒരു കമന്റ് ഇട്ടു .. അത് ഇങ്ങനെ..

കമന്റ് നമ്പര്‍ 1

അല്ലേ, എന്താ ഇപ്പോ ഈ യാഹൂ പ്രശ്നം ? എന്നു ചോദിക്കുന്ന ഒത്തിരി പുതിയ ബ്ലോഗേഴ്സ് കാണും... അവര്‍ക്കായി ഒരു വാക്ക്.. (ഞാന്‍ പുതിയതല്ല.. കുറെ നാളായി ഇവിടെ ഉള്ളതാ.. പഴയ ബ്ലോഗ് ഡിലിറ്റ് ചെയ്ത് പുതിയ ആളായി വന്നു എന്നേ ഉള്ളൂ.). നൂറ്റാണ്ടുകളായി മലയാളം ബ്ലോഗേഴ്സില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് കൊഴുത്തു തടിച്ച "യാഹൂ" എന്ന വിദേശിയെ സത്യാഗ്രഹ സമരങ്ങളിലൂടെ മലയാളം ബ്ലോഗ്ഗ് ലോകത്ത് നിന്നു പുറത്താക്കിയ മഹത്തായ "സ്വാതന്ത്ര്യ സമരം" ആയിരുന്നു യാഹൂ സമരം. 2007മാര്‍ച്ച് -5 നു അങ്ങനെ മലയാളം ബ്ലോഗ് സ്വതന്ത്രമായി. ഇപ്പോള്‍ അവിടെ മോഷണങ്ങള്‍ ഇല്ല, കള്ളങ്ങള്‍ ഇല്ല, കുതികാല്‍ വെട്ടില്ല, പാരകള്‍ ഇല്ല, ചീത്ത വിളി ഇല്ല, ഗ്രൂപ്പുകള്‍ ഇല്ല, ചാറ്റിങ് ഇല്ല, വിഴുപ്പലക്കല്‍ ഇല്ല. സമത്വ സുന്ദര ബ്ലോഗ് ലോകം. അപ്പോള്‍ പിന്നെ എല്ലാ വര്‍ഷവും ഈ ദിനം നമ്മള്‍ അഘോഷിക്കണം എന്നാണ് എന്റെ അഭിപ്രായം. നമുക്ക് ചെയ്യാവുന്നത്, 1. എവിടെ എങ്കിലും വിജയം കണ്ടാല്‍ വിളിക്കുന്ന "യാഹൂ" എന്നത് വിളിക്കരുത്. 2. യാഹൂ..ചാഹേ കോയി മുഛേ .. എന്ന പാട്ട് പാടാതിരിക്കുക. 3. യാഹൂ ചാറ്റിങ് ബഹിഷ്കരിക്കുക. 4. യാഹൂ റ്റൂള്‍ ബാര്‍ ഉണ്ടെങ്കില്‍ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുക. 5. യാഹൂ മെയില്‍ ഡിലിറ്റ് ചെയ്യുക, എന്നിട്ട് AOL, അല്ലെങ്കില്‍ gmail മാത്രം ഉപയോഗിക്കുക. 6. യാഹൂ സേര്‍ച്ച് ഉപയോഗിക്കരുത്. 7. യാഹൂ ഗ്രൂപ്പ് ഒരിക്കലും പാടില്ല.
അങ്ങനെ നമുക്ക് യാഹൂവിനെതിരെ പ്രതിഷേധം തുടര്‍ന്നു കൊണ്ടേയിരിക്കാം...
******** ********** ********** *****
എന്നെ പോലെ പലര്‍ക്കും ആ സമരത്തിന്റെ ഉദ്ദേശം മാത്രമേ മന‍സ്സിലായുള്ളു... ഉള്ളുകള്ളികള്‍ മനസ്സിലായില്ല,എന്ന് അത് ഇട്ടു കഴിഞ്ഞ് തോന്നി. അതിനാല്‍ ഒരു വിശദീകരണം കിട്ടിയാല്‍ കൊള്ളാം എന്ന് വിചാരിച്ച് ഒരു കമന്റ് കൂടി ഇട്ടു.

കമന്റ് നമ്പര്‍ 2

ഇത്രയും വായിച്ചപ്പോള്‍ ഒരു പ്രധാന സംശയം. ആരോ കൊടുത്ത് സു-വിന്റെ നംമ്പര്‍ വെബ് ദുനിയയില്‍ കിട്ടി. (A or B, പ്രശ്നമില്ല ). അതു കൊണ്ട് ഉണ്ടായ പ്രശ്നം എന്തെന്ന് സാധാരണ വായനക്കാരന് മനസ്സിലാകുന്നില്ല. ഒന്നു വിശദീകരിക്കാമോ? അവര്‍ ഭീഷണിപ്പെടുത്തിയോ? അതോ ഫോണ്‍ നമ്പര്‍ യഹൂ-വില്‍ പ്രസിദ്ധപ്പെടുത്തിയോ? അതുമല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ കിട്ടിയത് കൊണ്ട് കേസ് വേറെ ഏതെങ്കിലും ദിശയില്‍ മാറിപ്പോയോ? ചോദിക്ക്കാന്‍ കാരണം, യാഹൂ പ്രശ്നത്തില്‍ ആ ഫോണ്‍ നമ്പര്‍ ചോര്‍ന്നതിന് എന്താ ഇത്ര പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല. (ധാര്‍മികമായി ആരായാലും അത് ചെയ്യരുതായിരുന്നു..ശരി തന്നെ). ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അത് ബാധിക്കുന്നവര്‍ തന്നെ അല്ലേ എതിര്‍ കക്ഷിയെ വിളിച്ച് ഫോണ്‍ നമ്പര്‍ കൊടുക്കേണ്ടത് ? ഇതിലും വലിയ ക്രിമിനല്‍ കേസിനു പോലും പ്രതികള്‍ക്ക് വാദിയുടെ നമ്പര്‍ കിട്ടാറുണ്ടല്ലോ.. അപ്പോള്‍ ഈ നമ്പര്‍ ചോര്‍ച്ച കൊണ്ട് സു-വിനുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നു വിശദീകരിക്കാമോ? വെറും ഇ-മെയില്‍, ബ്ലോഗ് ഇവ കൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നോ സു, ഇഞ്ചി തുടങ്ങിയവര്‍ ഉദ്ധേശിച്ചിരുന്നത്? (എനിക്കു വെബ് ദുനിയയില്‍ ആരെയും അറിയില്ല, ശ്രീജിത്ത്, ദില്‍ബാസുരന്‍ എന്നിവരുമായി ഒരു ബന്ധവും ഇല്ല. ഇഞ്ചിയെ പോലെ ഒരു അനോണി. തല്‍ക്കാലം അഞ്ചാറു മാസമായി യു.എ.എ-യില്‍ വസിക്കുന്നു. മീറ്റിനൊന്നും പോയിട്ടില്ല.) അതിനു എനിക്കു കിട്ടിയ മറുപടി.. ദാ ഇങ്ങനെ. >>ഇഞ്ചിയെ പോലെ ഒരു അനോണി. ഈ പ്രയോഗം വേണ്ടാട്ടൊ. ഇഞ്ചിയെപ്പോലെ ഒരു ബ്ലോഗര്‍ ആണ് ശരിയായ പ്രയോഗം. ‘അനോണി’ യല്ല, ഒരു ബ്ലോഗും അതിനൊരു ഐഡിയുമുണ്ട്. തല്‍ക്കാലം ഇത്രേ ഗൂഗിള്‍ ചോദിച്ചിട്ടുള്ളൂ. പിന്നെ താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ലും ലേഖനത്തിലും കമന്റുകളിലും വേണ്ടുവോളം ഉത്തരങ്ങളുണ്ട്. അതൊക്കെ വായിച്ചോക്കൂ. ബേബി സിറ്റ് ചെയ്ത് ഉത്തരം കാണിച്ച് നേരാന്‍ ഉദ്ദേശ്യമില്ല.
******** ********** ********** *****

അപ്പോള്‍ ഒരു അനോണിമസ് ചോദ്യം വന്നു, എനിക്കു സപ്പോര്‍ട്ടുമായി..(സത്യമായും അത് ഞാനല്ല)
Anonymous said...

നമ്പര്‍ ചോര്‍ച്ച കൊണ്ട് സു-വിനുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നു വിശദീകരിക്കാമോ? വെറും ഇ-മെയില്‍, ബ്ലോഗ് ഇവ കൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നോ സു, ഇഞ്ചി തുടങ്ങിയവര്‍ ഉദ്ധേശിച്ചിരുന്നത്? മൃദുലന്‍ ന്റെത് വളരെ ന്യായമായ ആവശ്യം.മറുപടി എങ്ങും കണ്ടില്ലല്ലോ ?പൊതു താല്പര്യം മാനിച്ചു ഉത്തരം പറയുമോ? അതിനു എനിക്കു കിട്ടിയ മറുപടി.. >>പൊതു താല്പര്യംഉവല്ലോ തീര്‍ച്ചയായും. അതിനാണല്ലോ എന്നെ ശമ്പളം തന്ന് ഇവിടെ വെച്ചിരിക്കുന്നത് അമേരി‍ക്കന്‍ ഗവണ്‍‌മെന്റ്.അതിനു മുന്‍പ്, രസീതുണ്ടോന്ന് അന്വേഷിക്കണം.
1. യാഹൂ സമരത്തിനു പങ്കെടുത്തിരുന്നോ?
2. ഉണ്ടെങ്കില്‍ പോസ്സിന്റെ ലിങ്ക്? മലയാളം ബ്ലോഗര്‍ ഐഡി?
3. മുകളില്‍ രണ്ടുമുണ്ടെങ്കില്‍ പൊതു താത്പര്യം എന്ന് പറയുന്നതു എത്ര പേരുണ്ട്? അവരില്‍ എല്ലാവരും പോസ്റ്റിട്ടിരുന്നോ? പോസ്റ്റിട്ട ഇരുന്നോറാളം പേരില്‍ മിനിമം നൂറ് പേരെങ്കിലും അല്ലെങ്കില്‍ പോട്ടേ അന്‍പത് പേര്‍ എങ്കിലും ഉട്ണെങ്കില്‍ ഇതൊരു പൊതു താത്പര്യമായി പരിഗണിക്കാം. കുറച്ച് ബ്ലോഗ് പോസ്റ്റുണ്ടോ സഖാവേ അട്ടിമറിക്കാന്‍?
******** ********** ********** *****

(അതോടെ നമ്മള്‍ അവിടെ റണ്ണൗട്ട് ആയി... അതോ ഹിറ്റ് വിക്കറ്റോ? അമേരി‍ക്കയില്‍ ചെന്ന് ചര്‍ച്ച ചെയ്യാന്‍ യു.എ.ഇ വിസ പോരാത്തതിനാല്‍ എനിക്ക് പോകാന്‍ പറ്റില്ലല്ലോ. പിന്നെ പോസ്റ്റ് അട്ടിമറിക്കാന്‍ എനിക്ക് CITU അംഗത്വവും ഇല്ല. ) ഇങ്ങനെ ഒരു കമന്റ് കൂടി അവിടെ ഇട്ടു...പിന്നെ അനക്കമൊന്നുമില്ലാതെ വന്നു ഇവിടെ ഈ പോസ്റ്റ് ഇടുന്നു.

കമന്റ് നമ്പര്‍ 3
മാപ്പ് തരൂ ബ്ലോഗറേ....പക്ഷേ ഞാന്‍ ചോദിച്ച ചോദ്യത്തിനൊന്നും ഉത്തരം തരാതെ ഇരുന്നാല്‍ എങ്ങനെ അറിയും ബ്ലോഗറേ.. ഈ ലേഖനത്തിലോ കമന്റുകളിലോ ഇതിനുള്ള ഉത്തരം നല്ല രീതിയില്‍ മനസ്സിലാകുന്ന തരത്തില്‍ ഇല്ല. യാഹുവിനെതിരെയുള്ള യുദ്ധത്തെ പറ്റി മനസ്സിലായി. അതിനിടയില്‍ ഉള്ള ഈ ഫോണ്‍ വിവാദം ആര്‍ക്കും (അതിലുള്‍പ്പെട്ടവര്‍ ഒഴികെയുള്ളവര്‍) മനസ്സിലായിക്കാണും എന്നു എനിക്ക് തോന്നിയില്ല. പറയാന്‍ താല്പര്യം ഇല്ല എങ്കില്‍ വേണ്ട. അത് അറിഞ്ഞാലേ ഇന്നു രാത്രി ഉറങ്ങുകയുള്ളു എന്നൊന്നും എനിക്കില്ല. പിന്നെ അന്ന് ആ യുദ്ധത്തില്‍ പങ്ക് ചേര്‍ന്നവര്‍ക്കും പോസ്റ്റ് ഇട്ടവര്‍ക്കും മാത്രമേ ഇതൊക്കെ ചോദിക്കാനും അറിയാനും ഉള്ള സ്വാതന്ത്ര്യം ഉള്ളു എങ്കില്‍ ഞാന്‍ ഈ ലേഖനം വായിച്ചിട്ടുമില്ല, കമന്റ് ഇട്ടിട്ടുമില്ല എന്ന് കരുതി പ്രിയ ബ്ലോഗര്‍ ക്ഷമിക്കുക. (അന്നു പൊസ്റ്റിട്ട 200 പേരില്‍ എത്ര പേര്‍ക്ക് ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം അറിയാം എന്ന് എനിക്കറിയില്ല. അവരെ എല്ലാവരേയും ഈ കമന്റുകള്‍ക്കിടയില്‍ കണ്ടുമില്ല.)
******** ********** ********** *****
ഒരു സംശയം കൂടി.. ഇത്രയും മലയാളം ബ്ലോഗര്‍മാരില്‍ ഇരുനൂറ് പേരുടെ താല്പ്പര്യം പൊതു താല്പര്യം ആകുമോ അല്ലെങ്കില്‍ പൊതു താല്പര്യത്തിനു ഇത്ര ആള്‍ വേണം എന്ന് നിയമം ഉണ്ടോ?
( ഉത്തരം ആര്‍ക്കും അറിയില്ലെങ്കില്‍ ആരും പറയണ്ട, അറിയണമെന്നും ഇല്ല. ആ പോസ്റ്റില്‍ കമന്റ് ഇടാന്‍ ചിലവാക്കിയ സമയം ഇവിടെ പോസ്റ്റ് ആയി കിടക്കട്ടെ എന്ന് കരുതി, അത്രമാത്രം.. ആരും വിവരം നല്‍കാന്‍ വേണ്ടിയോ ആരെയെങ്കിലും കുറ്റപ്പെടുത്തുവാനോ അല്ല ഈ പോസ്റ്റ്. വിവരാവകാശനിയമം സം‌രക്ഷിക്കാനും അല്ല. ഒരു ചുമ്മാ പൊസ്റ്റ്.. )
യാഹൂ പ്രശ്നമോ അതോ ഫോണ്‍ നമ്പര്‍ പ്രശ്നമോ? ഏതാ വലുത് ? ആ... ആര്‍ക്കറിയാം ?

റിച്ചാര്‍ഡ് നാസില്‍ എന്ന കോമാളി...

ഈ കോമാളി എന്റെ ബ്ലോഗ് പൂട്ടിക്കും പോലും... എന്തിനാണെന്നോ? ഇവന്റെ പോയില്‍ക്കാവ് എന്ന കൂട്ടുകാരന്‍ ബെര്‍ളിയെ പറ്റി എഴുതിയ ബ്ലോഗ് ഏഭ്യന്‍ എന്ന പോസ്റ്റില്‍ അതിനെതിരായി ഒരു കമന്റ് ഇട്ടതിനു. കൊള്ളാം... ഞാന്‍ എന്ന ബ്ലോഗിലെ ആരുമറിയാത്ത പയ്യന്റെ പുറകെ വരാതെ ബെര്‍ളിയുടെ പോസ്റ്റില്‍ കമന്റ് പേസ്റ്റ് ചെയ്ത് "ആണത്തം" കാണിക്കൂ... അതാണ് അതിന്റെ ഒരു ഇത്...
നിന്നോട് യുദ്ധം ചെയ്യാന്‍ ഒന്നും എനിക്കു സമയം ഇല്ല.... ഈ പോസ്റ്റുകള്‍ ആരെങ്കിലും വായിക്കുന്നുണ്ടോ എന്ന് പോലും ഞാന്‍ നോക്കാറില്ല. ഇനി ഈ കമന്റ് ഡിലിറ്റ് ചെയ്യാനൊന്നും ഞാന്‍ മിനക്കെടേണ്ട കാര്യം ഇല്ലല്ലോ... ആ പോസ്റ്റ് അങ്ങ് ഡിലിറ്റ് ചെയ്യാനും എനിക്ക് മടിയില്ല... അത് കൊണ്ട് ആര്‍ക്കും നഷ്ടമില്ലല്ലോ.... പിന്നെ ഒരു സുപ്രഭാതത്തില്‍ തോന്നിയാല്‍ ഞാന്‍ ഈ ബ്ലോഗ് തന്നെ ഡിലിറ്റ് ചെയ്യും... എന്നിട്ടു പുതിയത് ഒരെണ്ണം അങ്ങ് തുടങ്ങും... അത്രേ ഉള്ളു...

ഇത്രയും നാള്‍ ഒരു സ്ത്രീക്കെതിരെ ഒളിപ്പോരു നടത്തിയവനല്ലേ ഈ കോമാളി?.. അതില്പ്പരം ഒരു അല്പത്തരം എന്തുണ്ട്? അതും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട്...

പിന്നെ നീയൊക്കെ ചെയ്യൂന്ന പോലെ കമന്റ് ഓപ്ഷന്‍ അടച്ചുവച്ചാല്‍ നീ എന്തു ചെയ്യും? തുറന്നെടുക്കാന്‍ ഗൂഗിളിന്റെ താക്കോല്‍ നിന്നെ ഏല്പ്പിച്ചിട്ടില്ലല്ലോ ... മോനേ എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ കമന്റ് ആയി പറയാനുള്ള ID ആണിത് .. അല്ലാതെ ബ്ലോഗ് പോസ്റ്റ് ഇടുക എന്ന ഒരു ഉദ്ദേശം ഈ ബ്ലോഗിനു പിന്നില്‍ ഇല്ല...കാരണം അതിനു മാത്രം ആശയങ്ങള്‍ എന്റെ മനസ്സില്‍ ഇല്ല. ഉണ്ടെങ്കിലും അത് ബ്ലോഗില്‍ എഴുതി കൂട്ടാന്‍ എനിക്കറിയില്ല... അതിനാല്‍ മോന്‍ പോയി വലിയ വലിയ ബ്ലോഗര്‍മാരുടെ ബ്ലോഗില്‍ കമന്റ് പേസ്റ്റ് ചെയ്തു പഠിക്കൂ ... അല്ലെങ്കില്‍ ഇതിനായി മിനക്കെടുന്ന സമയത്ത് വീട്ടില്‍ അഛന്‍ ഉണ്ടെങ്കില്‍ പോയി അഛനെ സഹായിക്കൂ ...

Thursday, March 13, 2008

റിച്ചാര്‍ഡ് നാസില്‍ ഒരു പിതൃശൂന്യനോ?

റിച്ചാര്‍ഡ് നാസില്‍ എന്ന അധമനില്‍ നിന്ന്‍ ബൂലോകത്തെ രക്ഷിക്കൂ .... ആ പിതൃശൂന്യന്‍ എന്റെ പോസ്റ്റില്‍ കാട്ടിയിരിക്കുന്ന വൃത്തികേട് കണ്ടില്ലേ? .. ഒരു പണിയും ഇല്ലാത്ത ആ പിതാവിന്ന് മുംമ്പേ പിറന്ന ആ ഹിജിഡ നാല്പ്പത്തി രണ്ട് കമന്റ് പേസ്റ്റ് ചെയ്തിരിക്കുന്നു ... പരമവിഡ്ഡി അറിയുന്നില്ല എനിക്കൊന്നും പറ്റില്ല എന്ന്. ആര്‍ക്ക് പോയി? ഗൂഗ്ഗിളിന് കുറച്ച് സ്പേസ് പോയി ...

ഇവന്‍ കുറെ നാളായി സ്വന്തം കംമന്റ് ഓപ്ഷന്‍ എടുത്ത് കളഞ്ഞിട്ട് സ്വന്തം ബ്ലോഗില്‍ കുത്തി വരച്ചു വയ്ക്കുന്നു. എന്റെ എട്ട് വയസ്സായ മകനോട് പറഞ്ഞാല്‍ ഫോട്ടോഷോപ്പില്‍ ഒരു കോഴിയുടെ തല മാറ്റി നാസിലിന്റെ അച്ഛന്റെ തല വരെ ഫിറ്റ് ചെയ്തു തരും,..എന്നിട്ടാണിവന്‍ ഞാനാണ് ഫോട്ടോഷോപ് കണ്ടുപിടിച്ചത് എന്ന് പറഞ്ഞ് നടക്കുന്നത് . ..

ഇവനൊരു കൂട്ടുകാരന്‍ ഉണ്ടത്രേ.. ഏതോ കാവിലെ ഒരു കോമാളി .. അവനും ഇവനും കൂടി ഉമ്മാക്കി കാട്ടി ആരെയൊക്കെയോ വിരട്ടുകയാണ് പോലും .. സ്വന്തം അമ്മയെ പോലും പെങ്ങളെയും പോലും തിരിച്ചറിയാത്ത ഇവന്മാര്‍ മറ്റു സ്ത്രീകളെ എങ്ങനെ ബഹുമാനിക്കും?

ആണത്തത്തെ പറ്റി പറയുന്ന ഇവന്മാരുടെ കമന്റ് ഓപ്ഷന്‍ പോലും അടച്ചിരിക്കുന്ന ബ്ലോഗ് കണ്ടാല്‍ അറിയില്ലേ ഇവന്മാരുടെ "ആണത്ത"ത്തിന്റെ നീളം ...

അവന്റെ ബ്ലോഗില്‍ അവന്‍ എന്തെങ്കിലും ചെയ്യട്ടേ എന്നു കരുതി, ഇതൊന്നും പറയണ്ട പറയണ്ട എന്ന് കരുതി ഇരുന്നതാ.. അപ്പോഴാ അവന്‍ ഈ ബ്ലോഗില്‍ കയറി "തന്തയില്ലായ്ക" കാണിച്ചത്.. വായിക്കുന്നവര്‍ ക്ഷമിക്കുക....

Sunday, March 9, 2008

ദൈവം സത്യമാണോ മിഥ്യ ആണോ? ആ.....

ദൈവം ഉണ്ടോ, ഇല്ലയോ എന്നത് ഇന്നും എന്നും തെളിയിക്കപ്പെടാത്ത ഒരു കാര്യം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. യുക്തിപരമായി ചിന്തിച്ചാല്‍ വിശ്വാസികളുടെ ദൈവം ഒരു മിഥ്യ ആണെന്ന് ആര്‍ക്കും മനസ്സിലാകും. പക്ഷേ അത് ഒരു വിശ്വാസിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തം തന്നെയാണ്. പുസ്തകങ്ങളീല്‍ വായിച്ചറിഞ്ഞ് ഉപബോധമനസ്സില്‍ പോലും ആ വിശ്വാസം ഉറഞ്ഞു പോയവരാണ് പലരും. പിന്നെ സൂരജ് പറഞ്ഞ പാര്‍ശ്വദളങ്ങളുടെ പ്രവര്‍ത്തനം കൂടിയാകുമ്പോള്‍ ഇവരെ തിരുത്തുക അസാധ്യം.

പരിണാമസിദ്ധാന്തത്തെ എതിര്‍ക്കാന്‍ ബാലിശമായ പല ചോദ്യങ്ങളും വിശ്വാസികള്‍ ചൊദിക്കുന്ന പോലെ തന്നെ അവിശ്വാസികളും പിന്നെ ചിന്തിക്കുന്നവരും പല ചോദ്യങ്ങളും വിശ്വാസികളോടും ചോദിക്കാറുണ്ട്. പക്ഷേ അപ്പോഴൊക്കെ ഒരു ഒഴിഞ്ഞുമാറല്‍ നമുക്ക് കാണാം. അത് നളന്‍ പറഞ്ഞപോലെ കുറച്ച് പദങ്ങള്‍ കൊണ്ട് ഹൈന്ദവരും, തങ്ങളൂടെ പുസ്തകത്തെ കവിഞ്ഞ് ഒന്നും വിശ്വസിക്കാനാവില്ല എന്ന് മറ്റ് മതക്കാരും പറയുന്നു എന്ന് മാത്രം.

ഒരു പോസ്റ്റില്‍ ബാലിശമെങ്കിലും ഒരു ചോദ്യം ഞാന്‍ ചോദിച്ചിരുന്നു, മനുഷ്യനെ മണ്ണു കൊണ്ട് തീര്‍ത്ത ദൈവം , മനുഷ്യനെ ആണോ ആദ്യം സൃഷ്ടിച്ചത് , അതോ മറ്റു വല്ല ജീവികളെ ആണോ എന്ന് . അതിനു എനിക്കു കിട്ടിയ മറുപടി, മനുഷ്യനെ ആദ്യം സൃഷ്ടിച്ച ദൈവം അവരെ സ്വര്‍ഗത്തില്‍ സൂക്ഷിക്കുകയും, പിന്നീടെപ്പോഴോ ഭൂമിയിലേക്ക് വിട്ടു എന്നുമാണ്.

അതിനിടയില്‍ എപ്പോഴോ ദൈവം മറ്റു ജീവജാലങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചിരിക്കാം. ഇങ്ങനെ ഒരു ഉത്തരം എനിക്കു കിട്ടാന്‍ കാരണം മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ മറ്റു ജീവികള്‍ ഇവിടെ അധിവസിച്ചിരുന്നു എന്ന് ഇന്ന് വിശ്വാസികള്‍ക്ക് അറിയാം. ദൈവത്താല്‍ പറഞ്ഞു കൊടുക്കപ്പെട്ടത് എന്ന് പറയുന്ന എല്ലാ മതഗ്രന്ഥങ്ങളിലും എന്തേ മനുഷ്യര്‍ക്ക് മുമ്പേ ഭൂമി "അടക്കി വാണിരുന്ന" ദിനോസോറുകളെ പറ്റി പറഞ്ഞില്ല?

അപ്പോള്‍ പറഞ്ഞു വന്നത് ഒരു മത ഗ്രന്ഥങ്ങളിലും കാണുന്ന ദൈവം അല്ല ദൈവം എന്ന് ആദ്യം അങ്ങോട്ട് വിശ്വസിക്കുക. അതൊക്കെ അതാത് കാലത്തുള്ള മനുഷ്യരുടെ ഭാവനാസൃഷ്ടികള്‍ ആണെന്ന് മനസ്സിലാക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോഴേ സത്യത്തില്‍ എന്താണ് ചിന്തിക്കേണ്ടതെന്ന് മന്‍സ്സിലാകൂ. അങ്ങനെ ചിന്തിക്കുമ്പോള്‍ കിട്ടുന്ന ഉത്തരത്തില്‍ "മനുഷ്യര്‍ക്ക് മാത്രമായി ഒരു ദൈവം കാണും എന്നും, ആ ദൈവം സ്വര്‍ഗവും നരകവും ഉണ്ടാക്കി മനുഷ്യന്റെ ആയുസ്സ് തീരാന്‍ കാത്തിരിക്കുന്ന ഒരാളാണ് എന്നും, തന്നില്‍ മാത്രം വിശ്വസിക്കുന്നവെരെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ദൈവം എന്നും" ഒക്കെ കാണുന്നു എങ്കില്‍ ആ ദൈവത്തില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം. അങ്ങനെ കാണുന്നില്ല എങ്കില്‍ നിങ്ങളുടെ ചിന്ത ദൈവത്തെ പറ്റി പറഞ്ഞിട്ടുള്ള കൂടുതല്‍ കാര്യങ്ങളിലേക്ക് തിരിക്കുക. ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുക. അതല്ലാതെ എന്റെ ഗ്രന്ഥം പറയുന്നതാണ് സത്യം എന്ന ചിന്ത ഉപേക്ഷിക്കുക. (അത് ഏത് ഗ്രന്ഥവുമാകട്ടെ)

Wednesday, March 5, 2008

സുന്ദരസ്വപ്നം

എന്റെ ചിന്തകള്‍ വികടം... നിങ്ങള്‍ തീരൂമാനിക്കു,,,,,, ജീവിക്കുന്ന ഒരു സാധാ മലയാളി....വിവിധ ചിന്തകളാല്‍ ഉഴറുന്ന ഒരു സാധാ തൊഴിലാളി.... വിചാരങ്ങള്‍ പങ്കു വയ്ക്കാന്‍ ആശിക്കുന്ന ഒരു സാധാ മനുഷ്യന്‍....

തെറ്റായിരിക്കാം..ശരി ആയിരിക്കാം.. ഇത് ഒരു മൃദുലന്റെ ചിന്തകള്‍....

ഞാന്‍ മൃദുലന്‍,,, എന്നെ പലര്‍ക്കും അറിയാം.. പല കമന്റുകളില്‍ കൂടി..

എന്റെ പഴയ ബ്ലോഗ് ഡിലിറ്റ് ചെയ്തിട്ട് (ഈയിടെ ആയി ആ ബ്ലോഗ് അഗ്രിഗേറ്ററുകള്‍ കാണിക്കാത്തതിനാല്‍ ഡിലിറ്റ് ചെയ്തു..) പുതിയത് തുടങ്ങിയതാ ഈ ബ്ലോഗ്.. ഇനി ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും,,,,